ബസ്മതി അരിയും ജീരകവുമെടുക്കൂ.. സ്വാദിഷ്ടമായ ജീര റൈസ് റെഡി
ജീര റൈസ്
എളുപ്പത്തില്‍ ജീര റൈസ് തയ്യാറാക്കുന്ന വിധം
ചേരുവകള്‍
ബസ്മതി അരി - 1 കപ്പ്
കറുകയില - 1
കറുകപ്പട്ട - 1 ചെറിയ കഷണം
ഗ്രാമ്പു - 5
ഏലക്ക - 2
ജീരകം - 2 ടീസ്പൂണ്‍
പച്ചമുളക് - 2 എണ്ണം
ഉപ്പ് - ആവശ്യത്തിന്
നെയ്യ് - 1 ടേബിള്‍സ്പൂണ്‍
മല്ലിയില അറിഞ്ഞത് - 1 ടേബിള്‍സ്പൂണ്‍.
തയ്യാറാക്കുന്ന വിധം
ബസ്മതി അരി കഴുകി ഊറ്റി ഉപ്പിട്ട് വേവിച്ചു വെക്കുക. ചൂടായ പാത്രത്തില്‍ നെയ്യൊഴിച്ചു അതിലേക്ക് കറുകയില, ഗ്രാമ്പു, പട്ട, ഏലക്ക, ജീരകം, പച്ചമുളക് എന്നിവ ചേര്‍ത്ത് മൂപ്പിക്കുക. അതിലേക്ക് വേവിച്ചു വച്ച അരി ചേര്‍ത്ത് ഉടഞ്ഞു പോകാതെ പതുക്കെ യോജിപ്പിക്കുക. ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് കൊടുക്കുക. 5 മിനുട്ട് ചെറുതീയില്‍ അടച്ചു വച്ചു വേവിച്ച ശേഷം മുകളില്‍ മല്ലിയില തൂവി അടുപ്പില്‍ നിന്നും മാറ്റാം.